മാർക്കറ്റിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു.
മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്നായി ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും കോഹിനൂർ ബിൽഡിങ് ഉടമകളും Gmat ഭാരവാഹികളും ഒന്നിച്ചിരുന്ന് ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മാർക്കറ്റിൽ കപ്പാസിറ്റി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ തീരുമാന യ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥരും ബിൽഡിങ്ങ് ഉടമകളും ഒന്നിച്ച് മാർക്കറ്റിൽ സന്ദർശനം നടത്തുകയും സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. Gmat ഭാരവാഹികളായ അബ്ദുറഹിമാൻ ഹാജി, എം.സൈതലവി എന്നിവരുടെ നേതൃത്വത്തിൽ മറ്റംഗങ്ങളും പങ്കെടുത്തു.