തിരൂർ ഗൾഫ് മാർക്കറ്റിലെ കച്ചവടക്കാരനായ പടിഞ്ഞാറെക്കര സ്വദേശി റാഷിദ് അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നു. ഹൈദരാബാദിൽ നിന്നും 1000 കിലോമീറ്റർ ദൂരം കേവലം 18 മണിക്കൂർ കൊണ്ട് ബൈക്കിൽ മറിക്കടന്നതിന്ന് ഇന്ത്യ റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുന്നു. ഗൾഫ് മാർക്കറ്റ് ഭാരവാഹികൾ റാഷിദിനെ കോഹിന്നൂർ മാളിൽ വെച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി സൈദലവി വർക്കിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, എ എം മജീദ്, ട്രെസറർ ഷാജി നൈസ്, ഷാഹൂദ് എന്നിവരും മറ്റ് അംഗങ്ങളും ആശംസകൾ നേർന്നു. ഇനിയും ഇത്തരം സാഹസികത തുടരട്ടെ എന്നാശംസിച്ചു കൊണ്ടും അഭിന്ദനങ്ങൾ അറിയിച്ചുകൊണ്ടും GMAT ജനറൽ സെക്രട്ടറി എം സൈദലവി.
