GMAT ജനറൽ ബോഡി യോഗം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു .
തിരൂർ ഗൾഫ് മാർക്കറ്റ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച 20-1-2026 തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വർക്കിംഗ് സെക്രട്ടറി നാസർ വെട്ടം സ്വാഗതം പറഞ്ഞ യോഗത്തിൽ GMAT പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷം വഹിച്ചു.
450 പരം മെമ്പർമാരുള്ള ഈ കൂട്ടായ്മയുടെ ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി അബ്ദുറഹിമാൻ ഹാജിയെയും ജന:സെക്രട്ടറിയായി എം. സൈതലവി. ട്രഷറർ ഷാജി നൈസ് , വർക്കിംഗ് പ്രസിഡന്റായി അബ്ദുൾ ഗഫൂർ, വർക്കിംഗ് സെക്രട്ടറിയായി നാസർ വെട്ടം എന്നിവരെയും തെരെഞ്ഞടുത്തു.
വൈ: പ്രസിഡൻുമാർ :- കാദർ നൈസ് ,അലി ജപ്പാൻ , K. ഇസ്മായിൽ ജോ:സെക്രട്ടറിമാർ:- സമദ് കോട്ടക്കൽ, കുഞ്ഞാറു , ഷഹൂദ്, AM മജീദ് എന്നി വരയും തീരുമാനിച്ചു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ജോ:സെക്രട്ടറി ഷഹൂദ് നന്ദി രേഖപ്പെടുത്തി .
