തിരൂർ ഗൾഫ് മാർക്കറ്റിലെ പാർക്കിംഗ്, ലൈസൻസ് തെരുവുകച്ചവടം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജി മാറ്റ് ഭാരവാഹികൾ ഒരിക്കൽ കൂടി മുനിസിപ്പിപ്പൽ ചെയർപേഴ്സൺ, മുനിസിപ്പൽ സെക്രട്ടറി, റവന്യൂ ഓഫീസർ എന്നിവരുമായി ചെയർപേഴ്സൺ കിഴേടത്ത് ഇബ്രാഹിം ഹാജി യുടെ ഓഫീസിൽ വെച്ച് ചർച്ച നടത്തി. നിയമ സഭാ ഇലക്ഷൻ കഴിയുന്നതോടുകൂടി ഗൾഫ് മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ചെയർ പേഴ്സൺ തന്നെ മുന്നിട്ടിറങ്ങുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ചർച്ചയിൽ Gmat ജന:സെക്രട്ടറി എം. സൈതലവി,വർക്കിംഗ് പ്രസിഡൻ്റ് ഗഫൂർ, യൂത്ത് വിങ്ങ് പ്രസിഡൻ്റ് അഷ്റഫ് AM എന്നിവർ പങ്കെടുത്തു.
