“ഈ സൗഹൃദ ഇഫ്താർ സംഗമം ഇവിടെ ഒരുക്കിയ ഗൾഫ് മാർക്കറ്റ് അംഗങ്ങളോടും മറ്റു ഭാരവാഹികളോടും നന്ദി അറിയിക്കുന്നു. ആദ്യമായിട്ടാണ് ഇഫ്താർ സംഗമത്തിൽ ഞാൻ പങ്കെടുക്കുന്നത് എന്നത് വളരെ സന്തോഷം. ഇന്ന് നമ്മൾ എല്ലാവരും വളരെ ഒരു പ്രയാസത്തിന്റെ ഒരു വിഷമത്തിന്റെ ഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത് കാരണം ഇന്ന് ഗൾഫ് നാടുകളിൽ അമേരിക്ക ഇസ്രേയേൽ ഇറാൻ യുദ്ധം ആരംഭിച്ചിരിക്കുകയാണ് സമാധാനം ഉണ്ടാകേണ്ടവർ സമാധാനം കണ്ടെത്താതെ സ്നേഹം നഷ്ടപ്പെട്ട് സ്നേഹിക്കാൻ അറിയാതെ പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ഉള്ളത് . അതിൽ പെട്ടുപോകുന്നത് നിരപരാധികളായ കുറെ കുടുംബങ്ങളും കുഞ്ഞു മക്കളുമാണ്. അവർക്കുവേണി നമുക്കൊരുമിച്ചു കൈകളെ കോർക്കാം, പ്രാർത്ഥിക്കാം. ഈ യുദ്ധം ഒന്നു മാറികിട്ടുവാൻ. ആ യുദ്ധം വന്നു കഴിഞ്ഞാൽ നമുക്കും ബുദ്ധിമുട്ടുണ്ടാകും പ്രയാസങ്ങളൊക്കെ വളരെ ഉണ്ടാകും. അത് കൊണ്ട് നമുക്കെല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് കൈകളെ കോർത്ത് പിടിച്ചുകൊണ്ട് പ്രാർത്ഥനയോട് കൂടി വിശ്വാസത്തോട് കൂടി സ്നേഹത്തോട് കൂടി മുന്നോട്ടു പോകുവാൻ പടച്ചോനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എന്റെ വാക്കുകളെ അവസാനിപ്പിക്കുന്നു. “